![harthal](http://media.assettype.com/samakalikamalayalam%2F2024-12-29%2Fk1v2onsm%2Fharthal.jpg?w=480&auto=format%2Ccompress&fit=max)
തൊടുപുഴ: ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. യുവാവിന്റെ മരണത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. യുഡിഎഫും എൽഡിഎഫും എൻഡിഎയും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ മോർച്ചറിയിൽ സിപിഎം പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്പോരുണ്ടായി.സ്ഥലം എംഎൽഎ പിജെ ജോസഫ് എവിടെയെന്ന് ചോദിച്ചായിരുന്നു സിപിഎം പ്രവർത്തകർ രംഗത്തെത്തിയത്. പിന്നാലെ മന്ത്രി റോഷി അഗസ്റ്റിൻ എവിടെയെന്ന് യുഡിഎഫ് പ്രവർത്തകരും ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കമായി.
യുവാവിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപായി കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നം വകുപ്പ് മന്ത്രിയെ പുറത്താക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും ശക്തമായ പ്രതിഷേധമുണ്ടാകും ഉദ്യോഗസ്ഥർ പറയുന്നത് മാത്രമാണ് മന്ത്രി മുഖവിലക്കെടുക്കുന്നതെന്നും ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു.
മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി (22) ആണ് മരിച്ചത്. തേക്കിന്‍കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ അമര്‍ ഇലാഹി സുഹൃത്തിനൊപ്പം പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അമല്‍ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരിക്കേറ്റു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക