തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ 13 കാരിയുടെ മരണം; പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായി, സിബിഐ അന്വേഷിക്കും

എട്ട് മാസമായി പ്രതിയെ പിടികൂടാനാകാത്തതിനാലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായത്
ഹൈക്കോടതി
ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. എട്ട് മാസമായി പ്രതിയെ പിടികൂടാനാകാത്തതിനാലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായത്.

കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെയാണ് കേസ് വേഗത്തില്‍ തന്നെ സിബിഐക്ക് വിടാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ ഉത്തരവിട്ടത്. കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി
ആലപ്പുഴയിൽ സ്ലാബ് തകർന്നു വീണ് ഒരാൾ മരിച്ചു

2023 മാര്‍ച്ച് 29 നാണ് പെണ്‍കുട്ടിയെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് ദിവസം കഴിഞ്ഞ് ഏപ്രില്‍ 1 ന്

മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് കോര്‍ട്ടേഴ്‌സില്‍ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പൊലീസ് എട്ട് മാസത്തോളം അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com