കെടെറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; പരാതി സമർപ്പിക്കാൻ സൗകര്യം

കെടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
Kerala Teacher Eligiblity test
കെടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചുപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. പരീക്ഷാർഥികൾക്ക് പരിശോധിക്കുന്നതിന് പരീക്ഷാഭവന്റെ വെബ്സൈറ്റിലാണ് താത്കാലിക ഉത്തരസൂചിക കൊടുത്തിരിക്കുന്നത്. ഉത്തരസൂചികയെ സംബന്ധിച്ച് പരീക്ഷാർഥികൾക്കുള്ള പരാതികൾ https://pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയ മാതൃകാ ഫോമിൽ സമർപ്പിക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരാതിയോടൊപ്പം പരാതിയെ സാധൂകരിക്കുന്ന രേഖകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജൂലൈ 10 വൈകീട്ട് അഞ്ചിനകം നേരിട്ടോ, തപാൽമാർഗമോ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വൈകി ലഭിക്കുന്നതും നിശ്ചിതമാതൃകയിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കില്ല. പരാതികൾ അയക്കുന്ന ഫോർമാറ്റ് ഷീറ്റിൽ ഒരു കാറ്റഗറി, ഒരു പാർട്ട് എന്നിവയിലെ പരാതി മാത്രമേ ഉൾക്കൊളളിക്കാവൂ. വ്യത്യസ്ത കാറ്റഗറികൾക്കും, പ്രസ്തുത കാറ്റഗറികളിലെ പാർട്ടുകൾക്കും പ്രത്യേകം ഫോർമാറ്റ് ഷീറ്റുകൾ ഉപയോഗിക്കണം.

Kerala Teacher Eligiblity test
അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം: മറ്റന്നാള്‍ മുതല്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം; അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com