അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കി; 34 കോടി രൂപ ദയാധനം കൈമാറി, ഉടൻ ജയിൽ മോചിതനാകും

റിയാദ് ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്
Abdul Rahim's release
അബ്ദുല്‍ റഹീംഫയല്‍ ചിത്രം

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. അബ്ദുൾ റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ശിക്ഷ റദ്ദാക്കിയത്. റിയാദ് ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മോചനത്തിനാവശ്യമായ ദയാധനം 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറി. ഓൺലൈൻ ആയി നടന്ന കോടതി നടപടികളിൽ ജയിലിൽ നിന്ന് അബ്ദുൾ റഹീമും പങ്കെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Abdul Rahim's release
യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് 18 വർഷത്തിലധികമായി റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ കോടതി ഒപ്പുവെച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ റഹീം ജയിൽ മോചിതനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com