സഹകരണ സംഘം: ഭരണസമിതി അംഗങ്ങളുടെ കാലാവധി 3 ടേം, ഭേദഗതി സ്റ്റേ ചെയ്യാതെ ഹൈക്കോടതി

ഏലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച 27 ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തിയത്.
kerala high court
ഹൈക്കോടതിഫയല്‍

കൊച്ചി: തുടര്‍ച്ചയായി മൂന്നുതവണ സഹകരണ സ്ഥാപനത്തിലെ ഭരണസമിതി അംഗമായിരുന്നവര്‍ വീണ്ടും മത്സരിക്കുന്നത് വിലക്കുന്ന സഹകരണ നിയമഭേദഗതിയില്‍ ഇടപെടാതെ ഹൈക്കോടതി. നിയമഭേദഗതിക്കെതിരേ കുമരകം പുതുപ്പള്ളി ഏലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച 27 ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തിയത്.

kerala high court
മീൻ പിടിക്കുന്നതിനിടെ ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു; അലർജി ബാധിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

മൂന്നുതവണ തുടര്‍ച്ചയായി അംഗങ്ങളായവര്‍ മത്സരിക്കുന്നത് വിലക്കുന്ന ഭേദഗതി സ്റ്റേചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അനുവദിച്ചില്ല. സഹകരണനിയമഭേദഗതി നിലവില്‍വന്നസാഹചര്യത്തില്‍ കോടതി ഇടപെടരുതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ നിയമഭേദഗതിയുടെ ഭരണഘടനാസാധുത പിന്നീട് വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഒരേ വ്യക്തികള്‍തന്നെ അധികകാലം അധികാരസ്ഥാനത്ത് തുടരുന്നത് അധികാരകേന്ദ്രീകരണത്തിനും അഴിമതിക്കും സാഹചര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇതുപോലെയുള്ള വ്യവസ്ഥകള്‍ മറ്റ് സംസ്ഥാനങ്ങളിലുമുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അനഭിലഷണീയമായ പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സമഗ്രമായ നിയമഭേദഗതി കൊണ്ടുവന്നത്. മാത്രമല്ല സഹകാരികള്‍, നിയമജ്ഞര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് 57 വകുപ്പുകള്‍ ഭേദഗതി ചെയ്തതെന്നും വിശദീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭേദഗതിനിയമം ഏകകണ്ഠമായാണ് നിയമസഭ പാസാക്കിയതെന്ന് സഹകരണവകുപ്പ് സെക്രട്ടറി രത്തന്‍ എ ഖേല്‍ക്കര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 2.5 ലക്ഷം കോടിയുടെ നിക്ഷേപമുള്ള സഹകരണമേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നുകണ്ടാണ് സമഗ്ര നിയമഭേദഗതിയെന്നും സര്‍ക്കാര്‍ അറിയിച്ചു. ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നിയമഭേദഗതി ചോദ്യംചെയ്ത് ഒട്ടേറെ ഹര്‍ജികള്‍ എത്തിയത്. ഭേദഗതികാരണം മത്സരിക്കാന്‍ കഴിയാത്തവരായിരുന്നു ഹര്‍ജിക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com