കൊരട്ടിയില്‍ കാണാതായ ദമ്പതികള്‍ വേളാങ്കണ്ണിയിലെ ലോഡ്ജില്‍ മരിച്ചനിലയില്‍, മരണം വിഷം കുത്തിവെച്ച്

ഇക്കഴിഞ്ഞ 22ാം തീയതി ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇവരെ വെസ്റ്റ് കൊരട്ടി തിരുമുടിക്കുന്നിലെ വീട്ടില്‍നിന്ന് കാണാതായത്
Couple missing from Koratti found dead at Velankanni lodge
കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതികള്‍ വേളാങ്കണ്ണിയിലെ ലോഡ്ജില്‍ മരിച്ചനിലയില്‍, മരണം വിഷം കുത്തിവെച്ച്

തൃശ്ശൂര്‍: കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാരെ തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ (34) ഭാര്യ ജിസ്സു (29) എന്നിവരാണ് മരിച്ചത്. ആന്റോ കഴിഞ്ഞദിവസവും ജിസ്സു ബുധനാഴ്ചയും വേളാങ്കണ്ണിയിലെ ലോഡ്ജ്മുറിയില്‍വെച്ച് ജീവനൊടുക്കിയെന്നാണ് വിവരം.

ഇക്കഴിഞ്ഞ 22ാം തീയതി ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇവരെ വെസ്റ്റ് കൊരട്ടി തിരുമുടിക്കുന്നിലെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ആന്റോ ജീവനൊടുക്കിയെന്നവിവരം ലഭിച്ചത്. വേളാങ്കണ്ണിയിലെത്തിയ ദമ്പതിമാര്‍ അവിടെ ഒരുലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Couple missing from Koratti found dead at Velankanni lodge
ഗോവയില്‍നിന്ന് വന്‍തോതില്‍ എംഡിഎംഎ എത്തിച്ച് വില്‍പ്പന; രണ്ടരക്കോടി രൂപയുടെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

ആന്റോയെ വിഷംകഴിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് വിവരം. തുടര്‍ന്ന് ആന്റോയെ ആശുപത്രിയിലെത്തിക്കാന്‍ ഭാര്യയും കൂടെയുണ്ടായിരുന്നു. ആന്റോ മരണപ്പെട്ടവിവരം നാട്ടില്‍ വിളിച്ചറിയിച്ചതും ഭാര്യയായിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ ഭാര്യയെയും വിഷം കുത്തിവെച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ജിസ്സു മരിച്ചവിവരം നാട്ടിലറിഞ്ഞത്. ഇവര്‍ക്ക് സാമ്പത്തികബാധ്യതയുണ്ടായിരുന്നതായും സൂചനയുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച നാട്ടിലെത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com