ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിയില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് പരിക്ക്, നിര്‍ത്താതെ പോയ ബസ് തടഞ്ഞ് നാട്ടുകാര്‍

വിദ്യാര്‍ഥി വീണ വിവരം അറിയിച്ചിട്ടും ബസ് നിര്‍ത്താതെ പോയെന്നാണ് നാട്ടുകാരുടെ ആരോപണം.
കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസിഫയല്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാര്‍ഥി സന്ദീപിനാണ് പരിക്കേറ്റത്. വിദ്യാര്‍ഥി വീണ വിവരം അറിയിച്ചിട്ടും ബസ് നിര്‍ത്താതെ പോയെന്നാണ് നാട്ടുകാരുടെ ആരോപണം.

കെഎസ്ആര്‍ടിസി
ആലുവ മേല്‍പാലത്തില്‍ നിന്ന് ഭിത്തി തകർത്ത് കാർ താഴേക്ക് പതിച്ചു; അഞ്ച് സ്ത്രീകൾക്ക് പരിക്ക്

ഇന്ന് രാവിലെ സ്‌കൂളില്‍ പോവാനായി ഇറങ്ങിയതാണ് സന്ദീപ്. എട്ടരയോടെ കാട്ടാക്കട പൊട്ടന്‍കാവില്‍ നിന്ന് ബസ് കയറി. അന്തിയൂര്‍ക്കോണം പാലം കഴിഞ്ഞയുടനെയാണ് അപകടം സംഭവിച്ചത്. ഗട്ടറില്‍ വീണ ബസിന്റെ ഡോര്‍ അപ്രതീക്ഷിതമായി തുറന്നതോടെ സന്ദീപ് പുറത്തേക്ക് തെറിച്ചുവീണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംഭവം അറിഞ്ഞെത്തിയ പിതാവും നാട്ടുകാരും ചേര്‍ന്നാണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി വീണതറിഞ്ഞിട്ടും ബസ് ഏറെ ദൂരം നിര്‍ത്താതെ മുന്നോട്ടുപോയി. നാട്ടുകാര്‍ പിന്തുടര്‍ന്നെത്തിയാണ് ബസ് തടഞ്ഞിട്ടത്. അപകടത്തില്‍ സന്ദീപിന് രണ്ട് കൈകള്‍ക്കും വയറിനും പരിക്കുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ സന്ദീപ് വീട്ടില്‍ വിശ്രമത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com