കണ്ണൂർ സർവകലാശാല വീണ്ടും ചുവന്നു, മുഴുവൻ സീറ്റും തൂത്തുവാരി എസ്എഫ്ഐ

കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്തെ ചെറുശേരി ഹാളില്‍ കനത്ത പൊലീസ് സുരക്ഷയോടെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്
sfi kannur university
കണ്ണൂര്‍ സര്‍വകലാശാലയില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റുകളിലും വിജയിച്ചുഎക്സ്

കണ്ണൂർ: കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ തുടര്‍ച്ചയായ 25-ാം തവണയും മുഴുവന്‍ സീറ്റുകളിലും വിജയിച്ച് എസ്എഫ്ഐ. എട്ട് സീറ്റുകളിലേക്കാണ് മത്സരം നടന്നത്. കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്തെ ചെറുശേരി ഹാളില്‍ കനത്ത പൊലീസ് സുരക്ഷയോടെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

എസ്എഫ്ഐയും – യുഡിഎസ്എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യുഡിഎസ്എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു.

ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐ മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടി. കണ്ണൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ കോളജുകളാണ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ വരുന്നത്. ഈ കോളജുകളിലെ യുയുസിമാരടക്കം എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

sfi kannur university
വി ഡി സതീശന്റെ ഔദ്യോഗിക കാര്‍ അപകടത്തില്‍പ്പെട്ടു

വിജയ പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥികളെ സ്വീകരിച്ച് എസ്എഫ്ഐ ആഹ്ലാദ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ച പൊതുസമ്മേളനത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ, വൈഷ്ണവ് മഹേന്ദ്രൻ, കെ ആര്യ തുടങ്ങിയവർ പ്രസംഗിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com