ബസിനു മുന്നില്‍ വടിവാള്‍ വീശി വിരട്ടി യാത്ര; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ഓട്ടോറിക്ഷ ഡ്രൈവറായ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പൊലീസിന്റെ പിടിയിലായത്
auto driver blocked the way of the bus
വടിവാൾ കാട്ടി വിരട്ടി ഓട്ടോ ഡ്രൈവർവിഡിയോ സ്ക്രീ ഷോട്ട്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ബസിന് മുന്നില്‍ വടിവാള്‍ വീശിയ ആള്‍ പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവറായ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പൊലീസിന്റെ പിടിയിലായത്. ഐക്കരപ്പടി എന്ന സ്ഥലത്തു നിന്നാണ് ഇയാളെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. സൈഡ് കൊടുക്കാത്തതിനെത്തുടര്‍ന്ന് സ്വകാര്യ ബസ് ഹോണ്‍ മുഴക്കിയപ്പോഴാണ് ഇയാള്‍ വടിവാള്‍ വീശിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരം വടിവാള്‍ വീശി സൈഡ് കൊടുക്കാതെ ഇയാള്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ദേശീയപാതയില്‍ കോട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംക്ഷന്‍ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഓട്ടോ യാത്ര നടത്തിയത്.

auto driver blocked the way of the bus
ക്രിക്കറ്റ് കോച്ചിന്റെ ലൈംഗിക പീഡനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; കെസിഎയ്ക്ക് നോട്ടീസ്

കത്തി മൂര്‍ച്ച കൂട്ടാന്‍ കൊണ്ടുപോകുയായിരുന്നുവെന്നാണ് ഷംസുദ്ദീന്‍ പൊലീസിനോട് പറഞ്ഞത്. അപ്പോള്‍ സ്വകാര്യ ബസ് പിന്നാലെ എത്തി പ്രകോപനപരമായ രീതിയില്‍ ഹോണ്‍ മുഴക്കി. ഈ ദേഷ്യത്തിലാണ് വടിവാള്‍ എടുത്ത് കാണിച്ചതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആദ്യം ബസിന്റെ പിന്നിലായിരുന്ന ഓട്ടോറിക്ഷയെന്നും, ആളുകള്‍ ഇറങ്ങാനുള്ള കാരണം സൈഡ് കൊടുക്കാന്‍ വൈകിയതിലുള്ള വൈരാഗ്യമാണ് വാള്‍ ഉയര്‍ത്തിക്കാട്ടാന്‍ കാരണമെന്നുമാണ് ബസ് ഡ്രൈവര്‍പൊലീസിനോട് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com