കൊല്ലത്ത് വൈദ്യുതി കമ്പി പൊട്ടിവീണു, ഷോക്കേറ്റ് യുവാവ് മരിച്ചു

ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്.
abdul salam
അബ്ദുള്‍ സലാംവീഡിയോ സ്ക്രീന്‍ഷോട്ട്

കൊല്ലം: കരുനാഗപ്പള്ളിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

abdul salam
കെഎസ്ഇബി ഓഫീസ് അതിക്രമം: അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു

വീടിന് സമീപത്തുള്ള ചതുപ്പില്‍ സലാമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിക്കും സുഹൃത്തിനും വൈദ്യുതാഘാതമേറ്റു. വൈദ്യുതി കമ്പി എങ്ങനെയാണ് പൊട്ടിവീണതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ ഇതില്‍ വ്യക്തത വരുകയുള്ളൂ. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സലാമിന്റെ മൃതദേഹം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com