വീടിന്റെ ജനല്‍ കുത്തിത്തുറന്ന് അകത്തുകയറി; കൊരട്ടിയില്‍ രാത്രി 35 പവന്‍ സ്വര്‍ണം കവര്‍ന്നു-വീഡിയോ

കൊരട്ടി ചിറങ്ങരയില്‍ ചിറങ്ങരയില്‍ വീട്ടില്‍ നിന്നും 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
koratty theft
കൊരട്ടിയിൽ ജനൽ കുത്തിത്തുറന്ന് മോഷണംസ്ക്രീൻഷോട്ട്

തൃശൂര്‍: കൊരട്ടി ചിറങ്ങരയില്‍ ചിറങ്ങരയില്‍ വീട്ടില്‍ നിന്നും 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. റെയില്‍വേ ഉദ്യോഗസ്ഥന്‍ ചെമ്പകശ്ശേരി പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ രാത്രി 11.30 ഓടേ പ്രകാശനും കുടുംബവും ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് രണ്ടരയോടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന്‍ ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ പോയി നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ജനല്‍ കമ്പി പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്.

അറ്റകുറ്റപ്പണി നടക്കുന്ന അപ്പുറത്തെ വീട്ടില്‍ നിന്ന് കമ്പിപ്പാരയെടുത്താണ് ജനല്‍ പൊളിച്ച് മോഷണം നടത്തിയത്. ബന്ധുവിന്റെ വിവാഹത്തിനായി ബാങ്കില്‍ നിന്നെടുത്തു സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. വീട്ടില്‍ പ്രകാശനും ഭാര്യയും ഉണ്ടായിരുന്നു. വീടിന്റെ പുറകുവശത്തെ ജനല്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

koratty theft
പി എസ് സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; നിയമനത്തില്‍ വഴിവിട്ട രീതികളില്ല: മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com