സംസ്ഥാനത്ത് വീണ്ടും കോളറ; തിരുവനന്തപുരത്ത് പത്തു വയസ്സുകാരന് രോഗബാധ സ്ഥിരീകരിച്ചു

കോളറ ലക്ഷണങ്ങളോടെ ഒരു അന്തേവാസി കഴിഞ്ഞദിവസം മരിച്ചിരുന്നു
Cholera
അനു ടിവി ദൃശ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ സ്ഥിരികരിച്ചു. നെയ്യാറ്റിന്‍കരയില്‍ പത്തു വയസ്സുകാരനാണ് കോളറ സ്ഥിരീകരിച്ചത്. തവരവിളയിലെ ശ്രീ കാരുണ്യ മിഷന്‍ ചാരിറ്റി സൊസൈറ്റിയിലെ അന്തേവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ ഹോസ്റ്റലിലെ അന്തേവാസികളായ 16 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.

കോളറ ലക്ഷണങ്ങളോടെ ഒരു അന്തേവാസി കഴിഞ്ഞദിവസം മരിച്ചിരുന്നു. 26 കാരനായ അനുവാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവസാംപിളുകള്‍ അടക്കം പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ മരണകാരണം കോളറയാണോ എന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Cholera
തന്ത്രിയുടെ അനുമതിയില്ലാതെ ക്ഷേത്രാചാരം മാറ്റരുത്, കൂടല്‍മാണിക്യത്തില്‍ കൂത്ത് അവതരിപ്പിക്കാന്‍ അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക്; ഹൈക്കോടതി

കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നവരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു. സംസ്ഥാനത്ത് ആറു മാസത്തിനിടെ ഒമ്പതു പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017 ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ ബാധിച്ച് മരണം സംഭവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com