ഹെല്‍മറ്റ് ധരിച്ചെത്തി, ബിവറേജില്‍ നിന്ന് 'ഫുള്‍' അടിച്ചുമാറ്റി; യുവാവ് അറസ്റ്റില്‍

ഞാലിയാകുഴി സ്വദേശി വിഷണുവിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
The youth wearing a helmet stole liquor from Bevco
ഹെല്‍മറ്റ് ധരിച്ചെത്തി, ബിവറേജില്‍ നിന്ന് 'ഫുള്‍' അടിച്ചുമാറ്റിവീഡിയോ ദൃശ്യം

കോട്ടയം: ഹെല്‍മറ്റ് തലയില്‍ വച്ച് ബിവറേജില്‍ എത്തി മോഷണം നടത്തിയ യുവാവ് പിടിയില്‍. 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ ആണ് യുവാവ് മോഷ്ടിച്ചത്. ഞാലിയാകുഴി സ്വദേശി വിഷണുവിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ബെവ്‌കോയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നത്. ജീവനക്കാര്‍ രാത്രി സ്‌റ്റോക്ക് എണ്ണി നോക്കിയപ്പോഴാണ് 1420 രൂപ വിലയുള്ള ഫുള്‍ മോഷണം പോയതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് മോഷണം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് രണ്ട് ദിവസമായി ജീവനക്കാര്‍ മദ്യം വാങ്ങാനെത്തുന്നവരെ നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെ ഇന്നലെ ഏഴരയോട് കൂടി സമാനമായ രീതിയില്‍ ഒരു യുവാവ് ബിവറേജില്‍ എത്തി. സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെത്തിയ യുവാവ് ഏറെ നേരം നിരീക്ഷിച്ച ശേഷം തിരക്കേറിയപ്പോള്‍ അകത്തുകയറി. മദ്യം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാര്‍ തന്നെ നിരിക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവിടെ നിന്നും ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ യുവാവിന്റെ ഫോട്ടോയും വാഹനത്തിന്റെ നമ്പറും പകര്‍ത്തിയ ശേഷം പൊലീസിന് കൈമാറുകയും ചെയ്തു. ചിങ്ങവനം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

The youth wearing a helmet stole liquor from Bevco
'കുറ്റക്കാര്‍ക്ക് ശിക്ഷ കിട്ടണമെന്നില്ല, മാപ്പുപറയണമെന്നുപോലുമില്ല, തെറ്റുപറ്റിയെന്ന് പറയുകയാണെങ്കില്‍ അതുമതി'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com