സുഹൃത്തുക്കൾക്ക് സന്ദേശമയച്ച ശേഷം യുവാവ് പുഴയിൽ ചാടി; തിരച്ചിൽ തുടരുന്നു

ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്.
karuvannoor bridge
കരുവന്നൂർ വലിയ പാലത്തിൽ നിന്ന് ചാടി ആത്മഹത്യാ ശ്രമംസ്ക്രീന്‍ഷോട്ട്

തൃശൂര്‍: സുഹൃത്തുക്കൾക്ക് സന്ദേശമയച്ച ശേഷം കരുവന്നൂർ പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.

ഇരിങ്ങാലക്കുട പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്. കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാൽ നല്ല അടിയൊഴുക്കും പുഴയിൽ ഉണ്ട്. സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചശേഷം ഇയാൾ കരുവന്നൂർ വലിയ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

karuvannoor bridge
'സാൻ ഫെർണാണ്ടോ തീരത്തടുക്കുന്നു'; 9 മണിയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കും, ട്രയൽ റൺ നാളെ

കരുവന്നൂർ വലിയ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ശ്രമം ചുരുങ്ങിയ കാലത്തിനുള്ളിൽ എട്ടോളം പേരാണ് നടത്തിയത്. പാലത്തിൽ ഫെൻസിങ് നടത്തുമെന്ന് അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് വരെ പ്രായോഗ്യത്തിലായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com