'ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ പുരോഗതിയില്ല'; വിഴിഞ്ഞം ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് തരൂര്‍

പരിപാടിയില്‍ പ്രതിപക്ഷത്തെ ക്ഷണിക്കാതിരുന്നത് ക്രെഡിറ്റ് കൊടുക്കേണ്ടി വരുമോയെന്ന് ഭയന്നിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു.
Shashi Tharoor will not participate in the Vizhinjam trial run
ശശി തരൂര്‍ഫയല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ട്രയല്‍ റണ്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി. താന്‍ തുറമുഖ പദ്ധതിയെ ശക്തമായി പിന്തുണക്കുന്നുവെന്നും എന്നാല്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ പുരോഗതിയുണ്ടായില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

തുറമുഖ നിര്‍മാണം മൂലം ജീവിതവും ഉപജീവനവും ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല, പുനരധിവാസത്തില്‍ പുരോഗതി നിരാശാജനകമാണ്. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Shashi Tharoor will not participate in the Vizhinjam trial run
'ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അദ്ദേഹത്തിന്റെ ആത്മാവ്'; വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന് കോൺ​ഗ്രസ്

ഈ പ്രശ്നങ്ങളെല്ലാം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് സര്‍ക്കാര്‍ പരിഹരിക്കണം, തീരദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം, തരൂര്‍ പറഞ്ഞു.

അതേസമയം പരിപാടിയില്‍ പ്രതിപക്ഷത്തെ ക്ഷണിക്കാതിരുന്നത് ക്രെഡിറ്റ് കൊടുക്കേണ്ടി വരുമോയെന്ന് ഭയന്നിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com