നിസാരമായി കാണരുത്! എല്ലാ വാഹനവും നിരത്തിലൂടെ കെട്ടിവലിക്കാന്‍ പാടില്ല; ഈ നിയമങ്ങള്‍ പാലിക്കണം മുന്നറിയിപ്പുമായി എംവിഡി

കെട്ടി വലിക്കപ്പെടുന്ന വാഹനത്തിന്റെ അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാണെങ്കില്‍ കെട്ടിവലിക്കുന്ന വാഹനത്തിന്റെ അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതെ കെട്ടിവലിക്കരുത്.
All vehicles not towed on the road; MVD warning
നിസാരമായി കാണരുത്! എല്ലാ വാഹനങ്ങളും നിരത്തിലൂടെ കെട്ടിവലിക്കാന്‍ പാടില്ല; ഈ നിയമങ്ങള്‍ പാലിക്കണം മുന്നറിയിപ്പുമായി എംവിഡി പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മഴക്കാലമായി നിരത്തുകളില്‍ വാഹനം ബ്രേക്ക്ഡൗണാകുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ നിരത്തുകളില്‍ വാഹനങ്ങള്‍ കെട്ടിവലിച്ചു കൊണ്ടുപോകുമ്പോള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ആലുവയില്‍ കെട്ടിവലിച്ച ഓട്ടോറിക്ഷയുടെ കയറില്‍ കുരുങ്ങി ബൈക്കുയാത്രക്കാരന്‍ മരിച്ച പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്

ഇന്നലെ ആലുവയില്‍ കെട്ടിവലിക്കുന്ന ഒരു ഓട്ടോറിക്ഷയുടെ കയറില്‍ കുരുങ്ങി ഒരു ബൈക്കുയാത്രക്കാരന് ദാരുണാന്ത്യം സംഭവിക്കുകയുണ്ടായി.

സാധാരണയായി ഒരു അപകടം സംഭവിച്ചതോ, ഏതെങ്കിലും യാന്ത്രിക തകരാറുകളളതോ ആയ വാഹനങ്ങളാണ് റിപ്പയര്‍ ചെയ്യുന്നതിന് അടുത്ത വര്‍ക്ക്‌ഷോപ്പിലേക്ക് എത്തിക്കുന്നതിനായി കെട്ടി വലിക്കേണ്ടി വരുന്നത്.

കൂടാതെ നിയമപരമായി ടാക്‌സ് ഇളവിന് അപേക്ഷിച്ച് നിര്‍ത്തിയിട്ട വാഹനം കൃത്യമായ അനുമതിയോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരുമ്പോഴും കെട്ടിവലിക്കേണ്ടി വരാറുണ്ട്.

2017 ലെ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് റെഗുലേഷന്‍ വകുപ്പ് 30 പ്രകാരം കെട്ടി വലിക്കേണ്ടി വരുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

All vehicles not towed on the road; MVD warning
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മുന്നറിയിപ്പ്

1. ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തില്‍ കെട്ടിവലിക്കാന്‍ പാടില്ല.

2. കെട്ടി വലിക്കുമ്പോള്‍ പരമാവധി വേഗപരിധി 25 kmph ല്‍ കൂടാന്‍ പാടില്ല.

3. കെട്ടിവലിക്കുന്ന വാഹനവും കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിലുളള ദൂരം 5 മീറ്ററില്‍ കൂടാന്‍ പാടില്ല.

4. കെട്ടി വലിക്കാന്‍ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റു റോഡുപയോക്താക്കള്‍ക്ക് സ്പഷ്ടമായി കാണാന്‍ സാധിക്കുന്നതായിരിക്കണം.

5. 10 സെന്റിമീറ്റര്‍ ഉയരവും, 2 സെ.മീ വീതിയും, 2 സെ.മീ അക്ഷരങ്ങള്‍ക്കിടയില്‍ വിടവുമുള്ള റിട്രോറിഫ്‌ളക്റ്റീവ് ' ON TOW ' അടയാളം കെട്ടി വലിക്കുന്ന വാഹനത്തിന്റെ മുന്നിലും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിന്റെ പിറകിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്.അതു പോലെ അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതെ രാത്രിയിലോ ഇരുട്ടത്തോ, മോശം കാലാവസ്ഥയിലോ ഡ്രൈവര്‍ ഒരു വാഹനം കെട്ടി വലിക്കരുത്.

കെട്ടി വലിക്കപ്പെടുന്ന വാഹനത്തിന്റെ അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാണെങ്കില്‍ കെട്ടിവലിക്കുന്ന വാഹനത്തിന്റെ അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതെ കെട്ടിവലിക്കരുത്.

മാത്രമല്ല നിയമത്തില്‍ പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും ഇങ്ങനെ വലിക്കപ്പെടുമ്പോള്‍ ഏതെങ്കിലും ജംഗ്ഷനില്‍ മറ്റൊരു റോഡിലേക്ക് തിരിയല്‍, യു ടേണ്‍ തിരിയല്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ച് മറ്റൊരു റോഡിനു കുറുകേ പോകേണ്ട സമയങ്ങളില്‍ അത്യന്തം ശ്രദ്ധയോടെ നിങ്ങേണ്ടതും പറ്റുമെങ്കില്‍ ഒരാളുടെ സഹായത്താല്‍ മറ്റു വശങ്ങളില്‍ നിന്നുള്ള വാഹനങ്ങനെ നിയന്ത്രിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകുന്നതും ഇന്നലെ ഉണ്ടായ തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com