ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍; ഇടുക്കിയില്‍ കനത്ത മഴയില്‍ വന്‍നാശനഷ്ടം, ജാഗ്രത

ആള്‍ താമസം ഉണ്ടായിരുന്ന വീടിന് സമീപത്താണ് ഉരുള്‍പൊട്ടി പാറയും മണ്ണും എത്തിയത്
heavy rain in idukki landslides ause massive damage alert
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍; ഇടുക്കിയില്‍ കനത്ത മഴ വന്‍നാശനഷ്ടം, ജാഗ്രത ടിവി ദൃശ്യം

തൊടുപുഴ: ഇടുക്കിയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വന്‍നാശ നഷ്ടം. ഇന്നലെ മൂന്ന് മണിയോടെ ആരംഭിച്ച മഴയില്‍ പല ഇടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ഇന്നലെ രാത്രി പൂച്ചപ്രയിലാണ് ഉരുള്‍പ്പൊട്ടിയത്. ഒരു വലിയ പാറ അടക്കം ഇടിഞ്ഞ് താഴോട്ട് പതിക്കുകയായിരുന്നു.

ആള്‍ താമസം ഉണ്ടായിരുന്ന വീടിന് സമീപത്താണ് ഉരുള്‍പൊട്ടി പാറയും മണ്ണും എത്തിയത്. വലിയ പനവെട്ടിയിട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. നാളിയാനിക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

heavy rain in idukki landslides ause massive damage alert
നെയ്യാറ്റിന്‍കരയില്‍ കിടപ്പു രോഗിയായ മകളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, അമ്മ ജീവനൊടുക്കി

ജില്ലയുടെ തൊടുപുഴ, മൂലമറ്റം, കോളപ്പുറ, ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പല സ്ഥലത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മരം വീണ് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തൊടുപുഴയില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി.

മഴയെ തുടര്‍ന്ന് തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയില്‍ നാടുകാണിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിലുണ്ടായവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇതേ തുടര്‍ന്ന് തൊടുപുഴ- പുളിയന്‍മല റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.ജില്ലയിലുടനീളം രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. മഴക്കെടുതിയെ തുടര്‍ന്ന് വെള്ളിയാമറ്റം വില്ലേജില്‍ ക്രൈസ്റ്റ് കിങ് സ്‌കൂളില്‍ ക്യാംപ് തുറന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com