വെള്ളായണി പറക്കാട്ട് കുളത്തിൽ വിദ്യാർഥികൾ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

രണ്ട് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം
Thiruvananthapuram death
വിദ്യാർഥികൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

തിരുവനന്തപുരം: വെള്ളായണി പറക്കാട്ട് കുളത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കുളത്തിന്റെ അശാസ്ത്രീയത പരിഹരിക്കുന്നതു വരെ നവീകരണ ജോലികൾ നിർത്തിവെക്കണമെന്ന ആവശ്യത്തിൽ കമ്മീഷൻ ന​ഗരസഭ സെക്രട്ടറിയോട് വിശദീകരണം തേടി. രണ്ട് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

ജൂൺ 28ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരി​ഗണിക്കും. വേനൽ കാലത്ത് വെള്ളം സംഭരിക്കാനെന്ന പേരിൽ കുളത്തിനുള്ളിൽ നിർമ്മിച്ചിരുന്ന കിണറിൽ അകപ്പെട്ടതാണ് കുട്ടികൾ മരിക്കാൻ ഇടയായതെന്ന് പരാതിയിൽ പറയുന്നു. നേമം നല്ലാണിക്കൽ കടവീട്ടിൽ നജീ-മെഹർ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാൽ (15), നല്ലാണിക്കൽ ഷഫീഖ് മൻസിലിൽ ഷഫീഖ് - റസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഇഹ്സാൻ (15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. രണ്ട് ദിവസമായി പെയ്ത മഴയിൽ കുളത്തിൽ വെള്ളം നിറഞ്ഞിരുന്നു. കുളത്തിനുള്ളിൽ ഉണ്ടായിരുന്ന കിണറിലെ ചെളിയിൽ പുതഞ്ഞാണ് അപകടം ഉണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറെ നാളായി ഉപയോഗ ശൂന്യമായി കിടന്ന കിണർ അടുത്ത കാലത്താണ് നവീകരിക്കാൻ ആരംഭിച്ചത്. കുളം നവീകരിക്കുമ്പോൾ അതിലെ അപകടസാധ്യത ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടെന്നും പരാതിയിൽ പറയുന്നു. കുളത്തിന്റെ അശാസ്ത്രീയ നിർമ്മാണം പരിഹരിച്ച ശേഷം മാത്രം നവീകരണ ജോലികൾ തുടരണമെന്നാണ് ആവശ്യം. നിർദ്ധന കുടുംബത്തിലെ കുട്ടികളാണ് മരിച്ചത്.

Thiruvananthapuram death
കനത്ത മഴയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു; 18 പേർക്ക് പരിക്ക്

കുളത്തിനുള്ളിൽ കിണർ നിലനിർത്തി അപകടം ക്ഷണിച്ചു വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് നൽകണമെന്നും പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം ആവശ്യപ്പെട്ടു. നവീകരണ ജോലികൾ നടക്കുന്ന കുളത്തിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com