തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, തീവണ്ടികള്‍ പിടിച്ചിട്ടു

thrissur rain
തൃശൂര്‍ ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണപ്പോള്‍

തൃശൂര്‍: കനത്ത മഴയില്‍ തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു. ഒല്ലൂരിനും പുതുക്കാടിനുമിടയില്‍ ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം.

എറവക്കാട് ഗേറ്റ് കടന്നശേഷം ഒല്ലൂര്‍ സ്‌റ്റേഷനു മുമ്പായിട്ടാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്. തിരുനെല്‍വേലി - പാലക്കാട് പാലരുവി എക്‌സ്പ്രസ്, എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എന്നീ വണ്ടികള്‍ പുതുക്കാട് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. 10.45ന് തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ പെരുമഴ

തൃശൂര്‍ നഗരത്തെ വെള്ളത്തില്‍ മുക്കി പെരുമഴ. ഇന്നു രാവിലെ തുടങ്ങിയ മഴ മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്‌ഫോടമാണെന്നു സംശയിക്കുന്നു.

ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് പേമാരി. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. ഇതോടെ യാത്രക്കാര്‍ കുടുങ്ങി.

thrissur rain
ഓവുചാലില്‍ വീണു, ദേഹം നിറയെ ചെളിയുമായി വീട്ടിലെത്തിയ ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണു മരിച്ചു

റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍ഡ്, കൊക്കാലെ, തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി . നഗര പ്രാന്ത പ്രദേശങ്ങളായ നടത്തറ, മണ്ണുത്തി പ്രദേശങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.

thrissur rain
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍; ഇടുക്കിയില്‍ കനത്ത മഴയില്‍ വന്‍നാശനഷ്ടം, ജാഗ്രത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com