ഇടതു മുന്നണി വിട്ടുപോകാന്‍ ചിന്തിച്ചിട്ടില്ല, ലീഗിലേക്കെന്ന അഭ്യൂഹം തള്ളി അഹമ്മദ് ദേവര്‍കോവില്‍

മുസ്ലിം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍
Ahammad devarkovil
വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അഹമ്മദ് ദേവര്‍കോവില്‍ഫയല്‍

കോഴിക്കോട്: മുസ്ലീം ലീഗ് പ്രവേശനം തള്ളി മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍. ഇടതു മുന്നണിയില്‍ നിന്ന് പോകില്ലെന്നും മുസ്ലീം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ദേവര്‍കോവിലിനെ മുസ്ലീം ലീഗിലേക്ക് എത്തിക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

Ahammad devarkovil
അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; കാറിന്റെ ഗ്ലാസ് തകര്‍ത്തു; സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ദമ്പതികള്‍ ഓടിരക്ഷപ്പെട്ടു

ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. മുസ്ലീം ലീഗ് മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരുമായി ബന്ധപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലീഗ് കേന്ദ്രങ്ങളില്‍ നിന്നാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട ആളുകളാണ് വാര്‍ത്തക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കെ എം ഷാജിയുമായി അടുത്ത ബന്ധമില്ലെന്നും നാഗര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു. ലീഗ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ എം ഷാജി ചര്‍ച്ചക്ക് നേതൃത്വം നല്‍കിയെന്നായിരുന്നു പ്രചാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com