കീം പരീക്ഷ; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

ജൂൺ 5 മുതൽ 9 വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ
KSRTC more services
പ്രതീകാത്മകംഫയല്‍

തിരുവനന്തപുരം: കീം പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾ ഒരുക്കിയിട്ടുണ്ടെന്നു കെഎസ്ആർടിസി. വിദ്യാർഥികളുടെ തിരക്ക് അനുസരിച്ച് സർവീസുകൾ ലഭ്യമാക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

ജൂൺ 5 മുതൽ 9 വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ. രാവിലെ പത്ത് മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം മൂന്നര മുതൽ അഞ്ച് മണി വരെയുമാണ് പരീക്ഷ സമയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്ലാ ജില്ലകളിൽ നിന്നും വിപുലമായ രീതിയിൽ സർവീസുകൾ ക്രമീകരിക്കണമെന്നു ​ഗതാ​ഗത വകുപ്പ് മന്ത്രി ​ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടർന്നാണ് തീരുമാനം.

വിദ്യാർഥികൾ നിശ്ചിത സമയത്തിനു രണ്ടര മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഈ സമയം കൂടി പരി​ഗണിച്ചായിരിക്കും സർവീസ് ക്രമീകരിക്കുക.

KSRTC more services
പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ എത്തി; വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com