കേരളത്തില്‍ താമര വിരിയുമോ? എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സംശയാസ്പദമാണെന്ന് ഇ പി ജയരാജയന്‍.
exit poll
എക്‌സിറ്റ് പോളിന്റെ എല്ലാ പ്രവചനങ്ങളും എല്‍ഡിഎഫും യുഡിഎഫും തള്ളി. ഫയല്‍

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും. എക്‌സിറ്റ് പോള്‍ സര്‍വേ പറയുന്ന പ്രകാരം മോദി അനുകൂല തരംഗം കേരളത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. കേരളത്തില്‍ താമര വിരിയുമെന്ന പ്രവചനത്തിനൊപ്പം ബിജെപിയുടെ വോട്ടു വിഹിതം 27ശതമാനമായി ഉയരുമെന്നും പ്രവചനമുണ്ട്.

exit poll
വേനലവധി കഴിഞ്ഞു, സ്‌കൂളുകള്‍ നാളെ തുറക്കും; ഓര്‍മിക്കണം ഈ കാര്യങ്ങള്‍

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സംശയാസ്പദമാണെന്ന് ഇ പി ജയരാജയന്‍. ബിജെപി അവകാശ വാദത്തെ ന്യായീകരിക്കുന്ന ഫലമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. കണക്കുകള്‍ തയ്യാറാക്കുന്നവരുടെ രാഷ്ട്രീയ ലക്ഷ്യം പരിശോധിക്കണം. ഇന്ത്യാ സഖ്യം മുന്നോട്ട് വെച്ച ജാഗ്രതപ്പെടല്‍ അനിവാര്യമെന്ന് തെളിഞ്ഞു. അടിസ്ഥാന രഹിതമായ ഫലമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

എല്‍ഡിഎഫിന് കേരളത്തില്‍ വന്‍ തകര്‍ച്ചയുണ്ടാകുമെന്ന പ്രവചനത്തിനൊപ്പം ബിജെപി നേട്ടമുണ്ടാക്കുമെന്നുള്ള പ്രവചനങ്ങളും ഇടതുപക്ഷത്തിന് ഇരട്ടി പ്രഹരം ആയി. പ്രവചനങ്ങള്‍ എല്ലാം എല്‍ഡിഎഫും പാടെ തള്ളുകയാണ്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും യഥാര്‍ഥ ഫലം വരുമ്പോള്‍ എല്ലാം വ്യക്തമാകുമെന്നുമാണ് എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണം. മോദി തരംഗം കേരളത്തിലും ഫലം കണ്ടെന്ന വിലയിരുത്തലിലാണ് ബിജെപി നേതാക്കള്‍. രണ്ടക്ക സീറ്റ് എന്നൊക്കെ പറഞ്ഞെങ്കിലും മൂന്നു ആയിരുന്നു പോളിംഗിന് ശേഷം ഉള്ള പാര്‍ട്ടി കണക്ക്. അത് ശരി വെച്ചാണ് ഫലങ്ങളെന്നും കേരളത്തിലെ ബിജെപി നേതൃത്വം വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിക്ക് മൂന്ന് വരെ സീറ്റ് നേടാനാകുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. എല്‍ഡിഎഫിനോടുള്ള വോട്ട് ശതമാനത്തില്‍ രണ്ടു ശതമാനം മാത്രമാണ് ബിജെപിക്ക് കുറവെന്നാണ് പ്രവചനം. 15ശതമാനത്തില്‍ നിന്ന് 27ശതമാനത്തിലേക്ക് ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം. യുഡിഎഫും ഈ പ്രവചനങ്ങളെ എല്ലാം പാടെ തള്ളുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com