'കൊലപാതകികള്‍ മാത്രമല്ല, മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണം'; മൊഴി നല്‍കി സിദ്ധാര്‍ഥന്റെ കുടുംബം

മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചെങ്കിലും കുറ്റക്കാര്‍ രക്ഷപ്പെടില്ലെന്നും മുഴുവന്‍ തെളിവ് സഹിതം സത്യം പുറത്തുവരും എന്നും അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.
siddharths-parents-gave-statement-to-judicial-commission
'കൊലപാതകികള്‍ മാത്രമല്ല, മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണം'; മൊഴി നല്‍കി സിദ്ധാര്‍ഥന്റെ കുടുംബംടിവി ദൃശ്യം

കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിറ്റി മുന്‍പാകെ കുടുംബം ഹാജരായി മൊഴി നല്‍കി.സിദ്ധാര്‍ഥന്റെ അച്ഛന്‍ ടി ജയപ്രകാശ്, അമ്മ ഷീബ, അമ്മാവന്‍ ഷിജു എന്നിവരാണ് റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദ് മുന്‍പാകെ ഹാജരായി രേഖകള്‍ കൈമാറിയത്.

മരണത്തില്‍ സര്‍വകലാശാല അധികൃതരുടെ വീഴ്ചകള്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ കമ്മീഷന് കൈമാറിയെന്ന് ജയപ്രകാശ് പറഞ്ഞു. മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചെങ്കിലും കുറ്റക്കാര്‍ രക്ഷപ്പെടില്ലെന്നും മുഴുവന്‍ തെളിവ് സഹിതം സത്യം പുറത്തുവരും എന്നും അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

siddharths-parents-gave-statement-to-judicial-commission
10 വയസുള്ള 2 കുട്ടികളെ പീഡിപ്പിച്ചു; കസ്റ്റഡിയിലുള്ള 51കാരനെതിരെ വീണ്ടും പോക്സോ കേസ്

മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണം. തെളിവുകള്‍ ഇല്ലാതാക്കിയ കേസാണിത്. പ്രതികള്‍ പുറത്തിറങ്ങിയതോടെ അതിനു വീണ്ടും സാധ്യത കൂടിയിരിക്കുകയാണ്. കൊലപാതകികള്‍ മാത്രമല്ല, സഹായിച്ചവര്‍ ആരെന്നും അത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചത് ആരെന്നുമുള്ള കാര്യങ്ങള്‍ പുറത്തുവരണമെന്നും സിദ്ധാര്‍ഥന്റെ കുടുംബം പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com