അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; കാറിന്റെ ഗ്ലാസ് തകര്‍ത്തു; സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ദമ്പതികള്‍ ഓടിരക്ഷപ്പെട്ടു

എറണാകുളം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് നേരെയും കാട്ടാന പാഞ്ഞടുത്തു
elephant attack
കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന വാഹനങ്ങൾ

തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് വച്ച് കാറിനും സ്‌കൂട്ടറിനും നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്ക് നേരെ ആനക്കയം പാലത്തിന് സമീപത്ത് വച്ച് കാട്ടാന ഓടിയെത്തി. എറണാകുളം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് നേരെയും കാട്ടാന പാഞ്ഞടുത്തു. ഇവര്‍ ബൈക്കുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ കാര്‍ ആനക്കയം പാലത്തിന് സമീപത്തെ വളവില്‍ വച്ച് ആനയുടെ മുന്നില്‍പെട്ടു. ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതനായ കാട്ടാന കാറിനെ നേരെ പാഞ്ഞടുക്കുകയും തുമ്പിക്കൈ കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. ആന മുന്നില്‍ നിന്നും അല്പം നീങ്ങിയ തക്കത്തില്‍ ഇവര്‍ കാറെടുത്തു പോവുകയായിരുന്നു.

elephant attack
ആള്‍താമസമില്ലാത്ത വീടിന്റെ സെപ്റ്റിക് ടാങ്കില്‍ പടുകൂറ്റന്‍ മലമ്പാമ്പ് ( വീഡിയോ)

തുടര്‍ന്ന് പുറകില്‍ വരികയായിരുന്ന മറ്റൊരു കാറിനും സ്‌കൂട്ടറിനും നേരെ കാട്ടാന ഓടിയടുത്തു. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ദമ്പതികള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇതിന് പിന്നിലുണ്ടായിരുന്ന കോതമംഗലം സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരേയും ആന ഓടിയടുത്തു. കാറിനകത്തുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ ആന കാട്ടിലേക്ക് കയറിപ്പോയി. ആനയുടെ ആക്രമണത്തില്‍ കാറിനും സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com