'9 മണിയോടെ ആദ്യ ഫല സൂചനകൾ, ഒരുക്കങ്ങൾ പൂർണം'- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് സഞ്ജയ് കൗള്‍
Chief Election Commissioner
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ഫയല്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചത്.

ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ ലഭിക്കുമെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി. നാളെ രാവിലെ എട്ട് മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജില്ലാ കലക്ടർമാരുമായി അവലോകന യോ​ഗം ചേർന്നു ഒരുക്കങ്ങൾ വിലയിരുത്തി. എല്ലാം സുതാര്യമായി തന്നെ നടക്കും. വടകരയിൽ പ്രശ്നമുണ്ടെന്നു കരുതുന്നില്ല. ഇവിഎം വോട്ടുകൾ സുതാര്യമാണെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.

പോസ്റ്റൽ വോട്ടുകൾ എണ്ണാൻ ഉദ്യോ​ഗസ്ഥർക്ക് മൂന്ന് തവണ പരീശിലനം നൽകിയിട്ടുണ്ട്. സാധാരണ നിലയിൽ പോസ്റ്റൽ ബാലറ്റുകളിലാണ് പ്രശ്നം വരാറുള്ളത്. വോട്ടെണ്ണലിന്റെ റിയൽ ടൈം ഡാറ്റ മീഡിയ റൂമുകൾ വഴി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Chief Election Commissioner
തെരഞ്ഞെടുപ്പ് ഫലം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി, അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com