'സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണം; തത്ക്കാലം ഇനി മത്സരരം​ഗത്തേക്ക് ഇല്ല, ഇനി ചെറുപ്പക്കാർ വരട്ടെ'

സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തിൽ പ്രയാസത്തിലാണെന്നും കെ മുരളീധരന്‍.
k muraleedharan
കെ മുരളീധരന്‍

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മത്സര രംഗത്ത് നിന്നും തത്ക്കാലം വിട്ടു നില്‍ക്കുന്നതായി തൃശൂർ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്‍. സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണം. ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സജീവ പൊതുപ്രവർത്തനത്തിൽ നിന്നും മത്സരരം​ഗത്ത് നിന്നും തത്ക്കാലം മാറി നിൽക്കാനാണ് തീരുമാനം. തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തിൽ പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'വടകരയില്‍ താന്‍ മാറി ഷാഫി എത്തിയപ്പോള്‍ ഭൂരിപക്ഷം ഉയര്‍ന്നതു പോലെ അടുത്ത തവണ തൃശൂരില്‍ മത്സരിക്കാന്‍ ചെറുപ്പക്കാര്‍ വരട്ടെ. നിയമസഭയിലേക്കും ചെറുപ്പക്കാര്‍ മത്സരിക്കണം. എന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്തു. സംഘടനാ സംവിധാനം കേരളത്തില്‍ മൊത്തത്തില്‍ പ്രയാസത്തിലാണ്. അതു മാറ്റിയെടുക്കേണ്ടതുണ്ട്.' - കെ മുരളീധരന്‍ പറഞ്ഞു.

k muraleedharan
തൃശൂരിലെ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായി; ബിജെപിയുടെ സാന്നിധ്യം ജാ​ഗ്രതയോടെ കാണണമെന്നും കെ മുരളീധരൻ

തൃശൂരില്‍ എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്രയും ദുഖം ഉണ്ടാവില്ലായിരുന്നുവെന്നും വളരെ കഷ്ടപ്പെട്ടാണ് നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത്. ഇവിടെ താൻ വന്ന് മത്സരിച്ചിട്ടു പോലും അവര്‍ അക്കൗണ്ട് തുറന്നു എന്നത് വിഷമിപ്പിക്കുന്നതാണ്. സ്ഥാനാര്‍ഥി പോലും മദ്യതയ്ക്ക് പ്രവര്‍ത്തിക്കാതെ മണ്ഡലത്തിൽ ബിജെപിക്ക് ഇത്ര വോട്ട് കിട്ടണമെന്ന് ഉണ്ടെങ്കില്‍ നല്ല അടിയൊഴുക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com