'തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു, ലൂര്‍ദ് മാതാവിനും പ്രണാമം, എന്റെ നേരെ വന്ന കല്ലുകളില്‍ സത്യം അവര്‍ തിരിച്ചറിഞ്ഞു': സുരേഷ് ഗോപി

ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് തനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി
suresh gopi
സുരേഷ് ​ഗോപി മാധ്യമങ്ങളോട്വീഡിയോ സ്ക്രീൻഷോട്ട്

തൃശൂര്‍: ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് തനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

'വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാര്‍ക്കും എന്റെ ലൂര്‍ദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് എനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി കയറുക. ഒഴുക്കിനെതിരെ എന്ന് പറയുന്നിടത്ത് വ്യക്തിപരമായി ഒരു പാട് ദ്രോഹമാണ് വലിയ കല്ലുകളായി എന്റെ നേരെ തള്ളിവിട്ടത്. കരകയറാന്‍ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു. വിവിധ വിഷയങ്ങളില്‍ സത്യം ആരും വിളിച്ച് പറഞ്ഞില്ല. അതിന്റെ സത്യം തൃശൂരിലെ ജനങ്ങള്‍... പ്രജാ ദൈവങ്ങള്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. ആ സത്യം അവര്‍ തിരിച്ചറിഞ്ഞു'- സുരേഷ് ഗോപി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'അവരെ വഴിത്തെറ്റിക്കാന്‍ നോക്കിയെടുത്തൊന്നും സാധിച്ചില്ല. അവരെ വക്രവഴിയിലേക്ക് നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ദൈവം അവരുടെ കൂടെ നിന്നു. തുടര്‍ന്ന് എനിലൂടെ അവരുടെ നിശ്ചയങ്ങള്‍ തിരിച്ചുവിട്ടെങ്കില്‍ ഇത് അവര്‍ നല്‍കുന്ന അനുഗ്രഹം കൂടിയാണ്. ഇത് ഒരു അതിശയമെന്ന് തോന്നിയാലും ഇത് സംഭവിക്കേണ്ടത് തന്നെയായിരുന്നു. തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്. ജനങ്ങളെ ഞങ്ങളുടെ പക്ഷത്തേയ്ക്ക് എത്തിക്കുന്നതിന് പ്രവര്‍ത്തിച്ച 1200ഓളം ബൂത്തുകളിലെ പ്രവര്‍ത്തകര്‍, ആ ബൂത്തുകളിലെ വോട്ടര്‍മാര്‍ അടക്കം പ്രചാരണത്തിന് ഇറങ്ങി. എറണാകുളത്ത് നിന്നും മറ്റു ജില്ലകളില്‍ നിന്നുമൊക്കെ നിരവധി അമ്മമാര്‍ അടക്കം ഇവിടെ വന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയിരത്തിലധികം ആളുകള്‍ വന്നു. അവരാണ് ഈ 42 ദിവസത്തിനിടയ്ക്ക് എന്നെ പ്രോജക്ട് ചെയ്ത് കാണിച്ചത്. അടുത്ത അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും എത്തിക്കുന്നതിന് പ്രവര്‍ത്തകര്‍ അധ്വാനിച്ചു. നരേന്ദ്രമോദി എന്റെ രാഷ്ട്രീയ ദൈവമാണ്.'- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

suresh gopi
'മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്; ചിരി മായാതെ മടങ്ങൂ ടീച്ചർ...'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com