തൃശൂരിലെ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായി; ബിജെപിയുടെ സാന്നിധ്യം ജാ​ഗ്രതയോടെ കാണണമെന്നും കെ മുരളീധരൻ

തൃശൂരിൽ മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവൻ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാൻ കഴിഞ്ഞു
k muraleedharan
കെ മുരളീധരൻഫെയ്സ്ബുക്ക്

തൃശൂർ: തൃശൂർ യുഡിഎഫിന്റെ അപ്രതീക്ഷിത പരാജയത്തിന് കാരണം ന്യൂനപക്ഷ വോട്ടുകളിലുണ്ടായ വിള്ളലാണെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. പതിവിന് വിപരീതമായി രണ്ട് മുന്നണികൾക്കൊപ്പം ബിജെപി സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ​ജാ​ഗ്രതയോടെ നോക്കികാണേണ്ടതാണെന്നും മുരളീധരൻ ഫലപ്രഖ്യാപന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ആറ്റിങ്ങലിൽ വലിയ വ്യത്യാസമില്ലാതെ ബിജെപി എൽഡിഎഫിന് അടുത്തെത്തി. ആലപ്പുഴയിൽ ശോഭാസുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. ഒ രാജ​ഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

k muraleedharan
തോറ്റത് നാല് സിറ്റിങ് എംപിമാർ, ഇടവേളയ്ക്ക് ശേഷം വേണു​ഗോപാലും ഫ്രാൻസിസ് ജോർജും

തൃശൂരിൽ മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവൻ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാൻ കഴിഞ്ഞു. ചില നിയോജക മണ്ഡലങ്ങളിൽ മുസ്ലീം വോട്ടുകളിൽ എൽഡിഎഫിനൊപ്പം നിന്നു. എന്നാൽ മുസ്ലീം വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് കിട്ടിയില്ല. കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു. കേന്ദ്ര വിരുദ്ധ മനോഭാവം 18 മണ്ഡലങ്ങളിലും പ്രകടിപ്പിക്കാൻ‌ യുഡിഎഫിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com