കേരളത്തില്‍ ബിജെപി വോട്ടു വിഹിതം രണ്ടു ശതമാനം ഉയര്‍ന്നു; എല്‍ഡിഎഫ് വോട്ടില്‍ ഇടിവ്

suresh gopi
സുരേഷ് ഗോപി വിജയാഹ്ലാദത്തില്‍ പിടിഐ

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍നിന്ന് ഒരു ലോക്‌സഭാംഗത്തെ വിജയിപ്പിക്കാനായ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപിയുടെ വോട്ടു വിഹിതത്തിലുണ്ടായത് രണ്ടു ശതമാനത്തോളം വര്‍ധന. തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കണക്ക് അനുസരിച്ച് 16.56 ശതമാനം വോട്ടാണ് കേരളത്തില്‍ ബിജെപി നേടിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനത്തില്‍ താഴെ വോട്ടായിരുന്നു ബിജെപിക്കു സംസ്ഥാനത്ത് ലഭിച്ചത്. ഇത് വര്‍ധിച്ച് ഇത്തവണ 16.56 ശതമാനമായി. പാര്‍ട്ടി സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിച്ച തൃശൂരില്‍ 37.8 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ 47 ശതമാനം വോട്ടു നേടിയാണ്, യുഡിഎഫ് സംസ്ഥാനത്തെ 20ല്‍ 19 മണ്ഡലത്തിലും വിജയിച്ചത്. ഇത്തവണ ഏതാണ്ട് അതേ സീറ്റുകള്‍ നിലനിര്‍ത്താനായെങ്കിലും യുഡിഎഫ് വോട്ടു വിഹിതത്തില്‍ കുറവുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിന് 34.99 ശതമാനവും മുസ്ലിം ലീഗിന് 6.16 ശതമാനവും കേരള കോണ്‍ഗ്രസിന് 1.39 ശതമാനവും വോട്ടാണ് ലഭിച്ചത്.

കഴിഞ്ഞ തവണ 36 ശതമാനം വോട്ടു ലഭിച്ച എല്‍ഡിഎഫ് വിഹിതം താഴേക്കു വീണു. സിപിഎമ്മിന് 25.57 ശതമാനവും സിപിഐയ്ക്ക് 6.30 ശതമാനവും വോട്ടാണ് ലഭിച്ചത്.

suresh gopi
'തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു, ലൂര്‍ദ് മാതാവിനും പ്രണാമം, എന്റെ നേരെ വന്ന കല്ലുകളില്‍ സത്യം അവര്‍ തിരിച്ചറിഞ്ഞു': സുരേഷ് ഗോപി

നോട്ടയ്ക്ക് സംസ്ഥാനത്ത് 0.79 ശതമാനം വോട്ടു കിട്ടിയെന്നാണ് കമ്മിഷന്റെ കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com