'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ'; പത്തനംതിട്ടയിലെ തോല്‍വിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നേതാവ്

പോസ്റ്റ് വിവാദമായതോടെ അന്‍സാരി അസീസ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
CPM leader with a Facebook post after the lose in Pathanamthitta
'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ'; പത്തനംതിട്ടയിലെ തോല്‍വിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നേതാവ്

പത്തനംതിട്ട: കനത്ത തോല്‍വിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ പരസ്യപ്രതിഷേധം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്ന സൂചന നല്‍കിയാണ് ഏരിയ കമ്മിറ്റി അംഗം അന്‍സാരി അസീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചായിരുന്നു അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ'- എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ അന്‍സാരി അസീസ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

66,119 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ പത്തനംതിട്ടയില്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. 3,67623 വോട്ടുകളാണ് ആന്റോ ആന്റണി നേടിയത്. 3,01504 വോട്ടുകള്‍ തോമസ് ഐസക് നേടിയപ്പോള്‍ അനില്‍ ആന്റണി നേടിയത് 2,34406 വോട്ടുകളാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

CPM leader with a Facebook post after the lose in Pathanamthitta
ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com