മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത് കേട്ടില്ല, തോല്‍വിയുടെ ഉത്തരവാദി രമ്യ ഹരിദാസ്: ഡിസിസി പ്രസിഡന്റ്

വിവാദങ്ങള്‍ക്കില്ലെന്നും നല്ല രീതിയില്‍ സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നുമാണ് രമ്യ ഹരിദാസിന്റെ പ്രതികരണം
remya haridas
രമ്യ ഹരിദാസ് ഫെയ്സ്ബുക്ക്

പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ സ്ഥാനാര്‍ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് പ്രശ്മായതെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ്. രമ്യയുടെ പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ല. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ഥി വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും എ തങ്കപ്പന്‍ കുറ്റപ്പെടുത്തി.

remya haridas
'ഇതെന്തൊരു തോല്‍പ്പിക്കലാണ്, മുരളിയേട്ടനോട് അന്നേ പറഞ്ഞതാണ്, കേട്ടില്ല'

എ വി ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പന്‍ പറഞ്ഞു. അതേസമയം, തന്റെ നിലപാട് തോല്‍വിക്കു കാരണമായെന്നായിരുന്നു എ വി ഗോപിനാഥ് പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് ഗോപിനാഥ് ഫാക്ടര്‍ സ്വാധീനിച്ചിട്ടില്ലെന്ന ഡിസിസിയുടെ വിശദീകരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ വിവാദങ്ങള്‍ക്കില്ലെന്നും നല്ല രീതിയില്‍ സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നുമാണ് രമ്യ ഹരിദാസിന്റെ പ്രതികരണം. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയും, വിവാദത്തിനില്ല. ഡിസിസി പ്രസിഡന്റിന്റെ പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com