'ഇതെന്തൊരു തോല്‍പ്പിക്കലാണ്, മുരളിയേട്ടനോട് അന്നേ പറഞ്ഞതാണ്, കേട്ടില്ല'

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശുരില്‍ മത്സരിക്കരുതെന്ന് കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സഹോദരി പദ്മജ വേണുഗോപാല്‍
padmaja venugopal on medaia
'ഇതെന്തൊരു തോല്‍പ്പിക്കലാണ്, മുരളിയേട്ടനോട് അന്നേ പറഞ്ഞതാണ്, കേട്ടില്ല' ടെലിവിഷന്‍ ദൃശ്യം

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശുരില്‍ മത്സരിക്കരുതെന്ന് കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സഹോദരി പദ്മജ വേണുഗോപാല്‍. ആരാണ് കുഴിയില്‍ ചാടിച്ചതെന്ന് അദ്ദേഹമാണ് പറയേണ്ടതെന്നും പദ്മജ പറഞ്ഞു. ബിജെപിയില്‍ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വീട്ടില്‍ നിന്ന് നെഞ്ചുപൊട്ടിയാണ് താന്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ പോയത്. അതുകൊണ്ടാണ് ഇന്നലെ മാധ്യമങ്ങളെ കാണാതെ ഇന്ന് തൃശൂരിലെ വിട്ടീല്‍ വന്ന് നിങ്ങളെ കാണുന്നത്. ഇവിടെ മത്സരിക്കരുതെന്ന് താന്‍ കെ മുരളീധരന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ്. അത് അദ്ദേഹം കേട്ടില്ല. തോല്‍പ്പിച്ചാല്‍ മാന്യമായി തോല്‍പ്പിക്കണമായിരുന്നു. ഇതെന്തൊരു തോല്‍പ്പിക്കലാണ് ഉണ്ടായതെന്നും പദ്മജ ചോദിച്ചു. കോണ്‍ഗ്രസില്‍ അധികാരം ഒരു കോക്കസിന്റെ കൈയിലാണ്. ആരും വിചാരിച്ചാലും ഇവിടെ ഇനി കോണ്‍ഗ്രസിന് രക്ഷയില്ല. തോല്‍വിക്ക് പിന്നാലെ പലയിടത്തും പോസ്റ്റര്‍ കണ്ടപ്പോള്‍ ഇവിടെ വിവരമുള്ള കോണ്‍ഗ്രസുകാര്‍ ഉണ്ടെന്ന് ബോധ്യമായെന്നും പദ്മജ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിയെ കുറിച്ച് താന്‍ കേട്ട കാര്യങ്ങള്‍ അല്ല ഉള്ളില്‍ വന്നപ്പോള്‍ ഉണ്ടായത്. കോണ്‍ഗ്രസാണ് ഇപ്പോള്‍ വെറുപ്പിന്റ രാഷ്ട്രീയം കളിക്കുന്നതെന്നും പദ്മജ പറഞ്ഞു. ബിജെപിയോട് ആര്‍ക്കും യാതൊരുവിരോധവുമില്ല. തൃശൂരില്‍ രാഷ്ട്രയീത്തിന് അപ്പുറം ബന്ധങ്ങള്‍ ഉണ്ടായതും സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായി. ഒരു മാസം കൊണ്ടാണ് രാജീവ് ചന്ദ്രശേഖരന്‍ തരൂരിന്റെ ഒരു ലക്ഷം ഭൂരിപക്ഷം പതിനായിരമാക്കി കുറച്ചത്. ആറ്റിങ്ങലും ആലപ്പുഴയും തുടങ്ങി എല്ലായിടത്തും ബിജെപിയുടെ വോട്ട് വിഹിതം കുടി. ബിജെപിക്ക് ഇനിയും വോട്ട് കൂടും കേരളത്തില്‍ ഇനിയും താമരവിരിയുമെന്നും പദ്മജ പറഞ്ഞു.

padmaja venugopal on medaia
'പ്രതാപന് ഇനി വാര്‍ഡില്‍പോലും സീറ്റ് നല്‍കരുത്'; തൃശ്ശൂരില്‍ നേതൃത്വത്തിനെതിരെ പോസ്റ്റര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com