'കേന്ദ്രമന്ത്രിയാകുമോ എന്നതെല്ലം നേതൃത്വം തീരുമാനിക്കട്ടെ; തൃശൂരിനെ ഹൃദയത്തില്‍ വച്ച് പ്രവര്‍ത്തിക്കും'

തൃശൂര്‍ പൂരം സിസ്റ്റ്മാറ്റിക് ആയി നടത്തുമെന്നും ഇത്തവണ ഉണ്ടായ പ്രശ്‌നം ഒഴിവാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു
Suresh Gopi received grand reception in Thrissur
'കേന്ദ്രമന്ത്രിയാകുമോ എന്നതെല്ലം നേതൃത്വം തീരുമാനിക്കട്ടെ; തൃശൂരിനെ ഹൃദയത്തില്‍ വച്ച് പ്രവര്‍ത്തിക്കും'ടെലിവിഷന്‍ ചിത്രം

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് തൃശൂരില്‍ ഗംഭീര സ്വീകരണം. തൃശൂരിനെ ഹൃദയത്തില്‍ വച്ച് പ്രവര്‍ത്തിക്കുമെന്ന്് സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ പൂരം സിസ്റ്റ്മാറ്റിക് ആയി നടത്തുമെന്നും ഇത്തവണ ഉണ്ടായ പ്രശ്‌നം ഒഴിവാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പിന്നില്‍ പോയ ഗുരുവായൂരിലും മുന്നിലെത്താന്‍ പ്രയത്‌നിക്കും. കേന്ദ്രമന്ത്രിയാകുമോ എന്നതെല്ലം നേതൃത്വം തീരുമാനിക്കട്ടെയെന്നും തൃശൂരില്‍ സ്ഥിരതാമസം ഉണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ സാക്ഷ്യപത്രം വാങ്ങാന്‍ തിരുവനന്തപുരത്തുനിന്ന് തൃശ്ശൂര്‍ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ തലപ്പാവും കാവി ഷാളും താമരപ്പൂവും നല്‍കിയാണ് സ്വീകരിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി. രമേശിന്റെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടര്‍ന്ന് കളക്ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടറില്‍നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. തുടര്‍ന്ന് നഗരത്തില്‍ റോഡ് ഷോ നടത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ. കാല്‍ലക്ഷത്തോളം പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കുന്നത്. റോഡ് ഷോയില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

Suresh Gopi received grand reception in Thrissur
'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ'; പത്തനംതിട്ടയിലെ തോല്‍വിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നേതാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com