പരിസ്ഥിതി ദിനാഘോഷം കുട്ടികൾക്കൊപ്പം; 10,000 ല്‍ അധികം തൈകൾ വിതരണം ചെയ്ത് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസും ഐഒസിയും

എറണാകുളം ​ഗവൺമെന്റ് ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്
ENVIRONMENTAL DAY

കൊച്ചി: ലോക പരിസ്ഥിതി ദിനം കുട്ടികൾക്കൊപ്പം ആഘോഷിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്. എറണാകുളം ​ഗവൺമെന്റ് ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ഉദ്ദേ​ശത്തോടെയായിരുന്നു പരിപാടി.

ENVIRONMENTAL DAY
അന്ന് കൊച്ചിയെ മുക്കിയത് മേഘവിസ്ഘോടനം തന്നെ: സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചീഫ് ജനറൽ മാനേജറും സംസ്ഥാന മേധാവിയുമായ ​ഗീതിക വർമ പരിപാടി ഉദ്ഘാടനം ചെയ്തു. നമ്മൾ ജീവിക്കുന്ന ഭൂമി നശിപ്പിക്കില്ലെന്ന് കുട്ടികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എറണാകുളം ഡിവിഷന്റെ ഡിവിഷണൽ റീട്ടെയിൽ സെയിൽസ് ഹെഡ് ബി അരുൺ കുമാർ , ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ജനറൽ മാനേജർ വിഷ്ണു കുമാർ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റഡിസന്റ് എഡിറ്റർ കിരൺ പ്രകാശ്, ഗവൺമെന്റ് ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മിനി റാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിപാടിയുടെ ഭാ​ഗമായി വിദ്യാർഥികൾക്ക് 500 തൈകൾ വിതരണം ചെയ്തു. കൂടാതെ 20 ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഔട്ട്ലെറ്റിൽ എത്തിയവർക്ക് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് 10,000 തൈകൾ വിതരണം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com