സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ഇരുപതുകാരന്‍ മുങ്ങിമരിച്ചു

പുന്നപ്രയില്‍ നിന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Twenty-year-old drowned
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ഇരുപതുകാരന്‍ മുങ്ങിമരിച്ചു

അമ്പലപ്പുഴ: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നേഴ്‌സിങ് കോളജിന് സമീപം തറമേഴം വീട്ടില്‍ നവാസ് - നൗഫി ദമ്പതികളുടെ മകന്‍ സല്‍മാന്‍ (20)ണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വണ്ടാനത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സല്‍മാന്‍ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുന്നതുകണ്ട് ഒപ്പമുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Twenty-year-old drowned
പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പുന്നപ്രയില്‍ നിന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: നാദിര്‍ഷ, നൗഫല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com