കൊട്ടാരക്കരയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു: 16കാരിക്ക് ദാരുണാന്ത്യം

കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്
KOTTARAKKARA ACCIDENT
എംസി റോഡിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് പതിനാറു വയസ്സുകാരി മരിച്ചു

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് പതിനാറു വയസ്സുകാരി മരിച്ചു. കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മയെ സാരമായ പരിക്കുകളോടെ വെഞ്ഞാറമൂട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

KOTTARAKKARA ACCIDENT
മകളുടെ വീട്ടിലേക്ക് പോയ വീട്ടമ്മ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച്; മൃതദേഹം പുറത്തെടുത്തു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോഡിന്റെ വശത്തെ കെട്ടിടത്തിന്റെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. പിൻസീറ്റിൽ ഇരുന്ന ആൻഡ്രിയ തൽക്ഷണം മരിക്കുകയായിരുന്നു. തലയ്ക്ക് ​ഗുരുതര പരിക്കേൽക്കുകയായിരുന്നു.

ആൻഡ്രിയയുടെ അമ്മ ബിൻസി ആണ് കാർ ഓടിച്ചത്. ഇവരുടെ മാതാവിൻ്റെ ചികിത്സക്കായി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു വാളകത്ത് വെച്ച് അപകടമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com