യുവതി വാര്‍ഡില്‍ പ്രസവിച്ചു; ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, പ്രതിഷേധം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
alappuzha medical college hospital -woman gave birth in the ward; The seven-day-old baby died
യുവതി വാര്‍ഡില്‍ പ്രസവിച്ചു; ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.

രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ ഇന്ന് രാവിലെ 10.30 ടെ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

alappuzha medical college hospital -woman gave birth in the ward; The seven-day-old baby died
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കഴിഞ്ഞ 28 നായിരുന്നു സൗമ്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.30 ടെയാണ് കുഞ്ഞ് മരിച്ചത്.

തുടര്‍ന്ന് കുടുംബവും ബന്ധുക്കളും കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്. ഇന്ന് രാവിലെ 10.30 ടെ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com