മകളുടെ വീട്ടിലേക്ക് പോയ വീട്ടമ്മ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച്; മൃതദേഹം പുറത്തെടുത്തു

കോടതി നിർദേശപ്രകാരം മൃതദേഹം കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത് ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി
venjaramoodu prasanna death
വെഞ്ഞാറമൂട് ഗണപതിപുരം അമ്പാടി വീട്ടിൽ പ്രസന്നയുടെ മരണത്തിലാണ് അന്വേഷണം

തിരുവനന്തപുരം: വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ അന്വേഷണവുമായി ക്രൈംബ്രാഞ്ച്. തിരുവനന്തപുരം വെഞ്ഞാറമൂട് ഗണപതിപുരം അമ്പാടി വീട്ടിൽ പ്രസന്നയുടെ മരണത്തിലാണ് അന്വേഷണം. കോടതി നിർദേശപ്രകാരം മൃതദേഹം കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത് ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി.

venjaramoodu prasanna death
'പാളിച്ചയുണ്ടായി, മുരളീധരനെ തിരിച്ചുകൊണ്ടുവരും'; അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നുവെന്ന് സുധാകരൻ

2022 ആ​ഗസ്റ്റ് 30-നാണ് പ്രസന്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചിറയിൻകീഴുള്ള മകളുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് പ്രസന്ന വെഞ്ഞാറമൂട്ടിലെ വീട്ടിൽനിന്ന് ഇറങ്ങുന്നത്. മകളുടെ വീട്ടിൽ എത്താതിരുന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപത്തു നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശരീരത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തുടർന്ന്, മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ പരാതി നൽകി. പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപിച്ച് ബന്ധുക്കൾ കോടതിയെ സമീപിച്ചു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനും ക്രൈംബ്രാഞ്ചിനോട് കേസ് അന്വേഷിക്കാനും കോടതി നിർദേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com