കോഴിക്കോട് കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു; വീഡിയോ

ഒരാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.
CAR FIRE AT KOZHIKODE KONNAD BEECH
കോഴിക്കോട് കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചുതീ പിടിച്ച കാര്‍

കോഴിക്കോട്: കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയോടെയാണ് സംഭവം. കാറില്‍ തീ ആളിപ്പടരുകയായിരുന്നു. ഒരാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.

തീ പടരുന്നത് കണ്ട മത്സ്യത്തൊഴിലാളില്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കാറിന് എങ്ങനെയാണ് തീപിടിച്ചതെന്ന കാര്യം വ്യക്തമല്ല.

CAR FIRE AT KOZHIKODE KONNAD BEECH
ഇതാണ് 'ദൈവത്തിന്റെ കൈ'; ബസില്‍ നിന്ന് പുറത്തേയ്ക്ക് തെറിച്ച യാത്രക്കാരനെ ഒറ്റക്കൈ കൊണ്ട് രക്ഷിച്ച് കണ്ടക്ടര്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com