സിപിഎം ഭീഷണി; ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് ഉദ്യോ​ഗസ്ഥർ, കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അടച്ചു

സിഐടിയു കൊടി നീക്കിയതിനെ തുടര്‍ന്ന് തര്‍ക്കവും ഭീഷണയും
Konni Adavi Eco Tourism
ഫോറസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധം, കോന്നി അടവി എക്കോ ടൂറിസംടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്, ഫെയ്സ്ബുക്ക്

പത്തനംതിട്ട: സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വന ഭൂമി കൈയ്യേറി സ്ഥാപിച്ച സിഐടിയു കൊടി നീക്കിയതിന് ഉദ്യോഗസ്ഥന്‍റെ കൈ വെട്ടുമെന്ന് സിപിഎം നേതാവ് പരസ്യ ഭീഷണി മുഴക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Konni Adavi Eco Tourism
മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞു; പുഴയിൽ വീണ് മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദാണ് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ നേരെ പരസ്യമായി ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപ സിഐടിയു ഉൾപ്പെടെയുള്ള വിവിധ യൂണിയനുകളുടെ കൊടികൾ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. വനഭൂമിയിൽ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com