മാസപ്പിറവി കണ്ടു; കേരളത്തിൽ ജൂൺ 17ന് ബലി പെരുന്നാൾ

ഗൾഫ് രാജ്യമായ ഒമാനിലും ജൂൺ 17 തിങ്കളാഴ്ചയാണ് ബലിപെരുന്നാൾ
Dhul Hijjah Moon Sighting In Kerala
കേരളത്തിൽ ജൂൺ 17ന് ബലി പെരുന്നാൾ

കൊച്ചി: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 17ന്. കാപ്പാട് കടപ്പുറത്ത് ഇന്ന് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ ദുൽ ഹിജ്ജ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

ഗൾഫ് രാജ്യമായ ഒമാനിലും ജൂൺ 17 തിങ്കളാഴ്ചയാണ് ബലിപെരുന്നാൾ. ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16നാണ് ബലിപെരുന്നാൾ. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Dhul Hijjah Moon Sighting In Kerala
'കൈ' വിട്ടു, തൃശൂർ കോൺ​ഗ്രസിൽ കൂട്ടയടി (വീഡിയോ)

മാസപ്പിറവി കണ്ടതോടെ ഹജ്ജ് തീർഥാടനത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീർത്ഥാടകരും അധികൃതരും കടന്നു. ദുൽഹജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാർ മക്കയിൽ നിന്ന് മിനായിലേക്ക് നീങ്ങിത്തുടങ്ങും. ദുൽഹജ് 13 ന് ചടങ്ങുകൾ അവസാനിക്കും. ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ്‌ ദുൽ ഹജ്ജ്. ദുൽ ഹജ്ജ് മാസത്തിലാണ് ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. ദുൽ ഹജ്ജ് 10നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com