മദ്യപിക്കാൻ പണം നൽകിയില്ല; ചുറ്റിക കൊണ്ട് മധ്യവയസ്കന്റെ തല അടിച്ചുപൊട്ടിച്ചു, അതിഥി തൊഴിലാളി അറസ്റ്റിൽ

അസം സ്വദേശി ഗോകുൽ ഗാർഹ് (34) യെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു
ഗോകുൽ ഗാർഹ്
ഗോകുൽ ഗാർഹ്

കോട്ടയം: മദ്യപിക്കാൻ പണം നൽകാത്തതിലുള്ള വൈരാ​ഗ്യത്തിൽ അതിഥിത്തൊഴിലാളി മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിൽ അസം സ്വദേശി ഗോകുൽ ഗാർഹ് (34) യെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കങ്ങഴ സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളുടെ വീട്ടിലെ ജോലിക്കാരനാണ് ഗോകുൽ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ഉച്ചയോടെ മധ്യവയസ്കൻ നടത്തിയിരുന്ന കങ്ങഴയിലുള്ള ഹാർഡ് വെയർ സ്ഥാപനത്തിലെത്തി പണം ആവശ്യപ്പെട്ട് ഇയാൾ ബഹളമുണ്ടാക്കുകയും അവിടെയുണ്ടായിരുന്ന ചുറ്റികയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു.

ഗോകുൽ ഗാർഹ്
നിയമം കാറ്റിൽ പറത്തി സ്വകാര്യ പ്രാക്ടീസ്; വിജിലൻസ് റെയ്ഡിൽ കുടുങ്ങിയത് 83 ഡോക്ടർമാർ

ഉടമയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com