ഒറ്റ ക്ലിക്കില്‍ പരാതി, ബില്‍ കാല്‍ക്കുലേറ്റര്‍, ലോഗിന്‍ ചെയ്യാതെ തന്നെ അതിവേഗ പേയ്‌മെന്റ്; കെഎസ്ഇബി ആപ്പ് നവീകരിച്ചു

നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ IOS/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണെന്ന് കെഎസ്ഇബി അറിയിച്ചു.
KSEB SERVICE
വൈദ്യുതി സംബന്ധമായ പരാതികള്‍ തികച്ചും അനായാസം രജിസ്റ്റര്‍ ചെയ്യാംഫയൽ

തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ IOS/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണെന്ന് കെഎസ്ഇബി അറിയിച്ചു. രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കാം. കണ്‍സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്‌മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും ആപ്പില്‍ അവസരമുണ്ട്. ആപ്പില്‍ ലോഗിന്‍ ചെയ്യാതെതന്നെ 13 അക്ക കണ്‍സ്യൂമര്‍ നമ്പരും മൊബൈല്‍ ഒടിപിയും രേഖപ്പെടുത്തി അനായാസം പേയ്‌മെന്റ് ചെയ്യാന്‍ കഴിയും എന്നതടക്കം സൗകര്യങ്ങള്‍ പരിഷ്‌കരിച്ച് കൊണ്ട് ആണ് ആപ്പ് നവീകരിച്ചതെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച കെ എസ് ഇ ബി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ IOS/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യം.

പുതുമകള്‍ ഇവയൊക്കെയാണ്...

ബില്ലുകള്‍ ഒരുമിച്ചടയ്ക്കാം

രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കാം. കണ്‍സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്‌മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും അവസരമുണ്ട്.

ക്വിക്ക് പേ, രജിസ്റ്റര്‍ ചെയ്യാതെ തന്നെ.

ആപ്പില്‍ ലോഗിന്‍ ചെയ്യാതെതന്നെ 13 അക്ക കണ്‍സ്യൂമര്‍ നമ്പരും മൊബൈല്‍ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്‌മെന്റ് ചെയ്യാം

ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം

വൈദ്യുതി സംബന്ധമായ പരാതികള്‍ തികച്ചും അനായാസം രജിസ്റ്റര്‍ ചെയ്യാം

രജിസ്റ്റര്‍ ചെയ്യാം, വിവരങ്ങളറിയാം

ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്‌കണക്ഷന്‍ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാന്‍ ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്യാം.

സേവനങ്ങള്‍ വാതില്‍പ്പടിയില്‍

രജിസ്റ്റര്‍ ചെയ്യാം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്‌സ് മാറ്റം, പോസ്റ്റ് മാറ്റിയിടല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാകും

ലോഗിന്‍ ചെയ്യാം, തികച്ചും അനായാസം

ഫോണ്‍ നമ്പരോ ഇ മെയില്‍ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിന്‍ ചെയ്യാം.

ബില്‍ കാല്‍ക്കുലേറ്റര്‍

ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബില്‍ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം.

പഴയ ബില്ലുകള്‍ കാണാം

കണ്‍സ്യൂമര്‍ നമ്പരും രജിസ്റ്റേഡ് ഫോണ്‍ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകള്‍ കാണാം, ഡൗണ്‍ലോഡ് ചെയ്യാം.

KSEB SERVICE
സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; അതീവ ജാ​ഗ്രതാ നിർദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com