ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി: നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; രാജ്യസഭ സീറ്റും ചർച്ചയാകും

കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം ആരു മന്ത്രിയാകണം എന്നത് യോ​ഗത്തിൽ ചർച്ചയായേക്കും
Mv Govindan and Pinarayi Vijayan
എംവി ​ഗോവിന്ദനും പിണറായി വിജയനും ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രാഥമിക അവലോകനം നടത്തും. രാജ്യസഭാ സീറ്റിന് ഘടകകക്ഷികൾ ഉന്നയിച്ച അവകാശവാദത്തിലും നേതൃതല തീരുമാനം ഇന്ന് ഉണ്ടാകും.

കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം ആരു മന്ത്രിയാകണം എന്നത് യോ​ഗത്തിൽ ചർച്ചയായേക്കും. ആദിവാസി വിഭാ​ഗത്തിൽപ്പെട്ട സിപിഎം സംസ്ഥാന സമിതി അം​ഗം ഒ ആർ കേളു, ശാന്തകുമാരി, സച്ചിൻദേവ് എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. പട്ടിക വ‍ർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല. കേളുവിനെ മന്ത്രിയാക്കിയാൽ വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യവും ലഭിക്കും.

ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ വിശദമായ പരിശോധനയ്ക്കായി 16 മുതൽ 5 ദിവസത്തെ നേതൃയോഗം സിപിഎം വിളിച്ചുചേർത്തിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിന്‍റെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ നേതൃയോ​ഗത്തിൽ നടക്കും. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന കാര്യവും യോ​ഗത്തിലുണ്ടായേക്കും.

Mv Govindan and Pinarayi Vijayan
സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; അതീവ ജാ​ഗ്രതാ നിർദേശം

ഈ മാസം 16ന് ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ തിരുത്തൽ എവിടെ വരെ എന്നു യോ​ഗത്തിൽ തീരുമാനമെടുക്കും. എം പി ആയതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കെ രാധാകൃഷ്ണന്റെ പകരക്കാരനെയും ഈ യോഗം നിശ്ചയിക്കും. മന്ത്രിസഭയിലെ മാറ്റം അതിലൊതുങ്ങണോ അതോ കാര്യമായ അഴിച്ചുപണി ആവശ്യമോ എന്നും നേതൃയോ​ഗം തീരുമാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com