ഇനി സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കേണ്ട; വിദ്യാര്‍ഥി പാസെടുക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി കെഎസ്ആര്‍ടിസി- വീഡിയോ

വിദ്യാര്‍ഥി പാസെടുക്കാന്‍ കെഎസ്ആര്‍ടിസി മൊബൈല്‍ ആപ്പ് പുറത്തിറക്കി
KSRTC STUDENT CONCESSION APP
പണവും ആപ്പിലൂടെ അടയ്ക്കാന്‍ കഴിയുംവീഡിയോ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: വിദ്യാര്‍ഥി പാസെടുക്കാന്‍ കെഎസ്ആര്‍ടിസി മൊബൈല്‍ ആപ്പ് പുറത്തിറക്കി. കെഎസ്ആര്‍ടിസി കണ്‍സഷന്‍ എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ഥിയുടെ ഫോട്ടോയും ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്ത് പാസിന് അപേക്ഷിക്കാം. പണവും ആപ്പിലൂടെ അടയ്ക്കാന്‍ കഴിയും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാസ് ഏത് തീയതിയില്‍ ഡിപ്പോയില്‍ നിന്ന് ലഭിക്കുമെന്ന് രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വരും. ആ ദിവസം ഡിപ്പോയില്‍ എത്തി തിരിച്ചറിയല്‍ രേഖ കാണിച്ച് പാസ് കൈപ്പറ്റാം. ആപ്പില്‍ എങ്ങനെ രേഖകള്‍ അപ്ലോഡ് ചെയ്യാം, ഏതൊക്കെ രേഖകള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുണ്ട്.

KSRTC STUDENT CONCESSION APP
ഒറ്റ ക്ലിക്കില്‍ പരാതി, ബില്‍ കാല്‍ക്കുലേറ്റര്‍, ലോഗിന്‍ ചെയ്യാതെ തന്നെ അതിവേഗ പേയ്‌മെന്റ്; കെഎസ്ഇബി ആപ്പ് നവീകരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com