റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിടിച്ചു; ദുബായിൽ മലയാളി യുവാവ് മരിച്ചു

പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു
Malayali youth died in Dubai
ഷെഫീഖ്

ദുബായ്: ബൈക്കിടിച്ച് പരിക്കേറ്റ് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർക്കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുപാട്ടിൽ ഷെഫീഖ് (38) ആണ് മരിച്ചത്.

റോഡിലൂടെ നടന്നു പോകുമ്പോൾ ഷെഫീക്കിനെ ബൈക്കിടിക്കുകയായിരുന്നു. നാല് ദിവസം മുൻപ് ദുബായ് ദേരയിൽ നാല് ദിവസം മുൻപാണ് അപകടമുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലായ ഷെഫീഖ് ഇന്നലെയാണ് മരിച്ചത്. 10 വർഷമായി ദുബായിൽ കാർ വാഷിങ് ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സീനത്ത്. മകൻ: മുഹമ്മദ് ഷഹാൻ. മാതാപിതാക്കൾ: റസാഖ്, താഹിറ. കബറടക്കം ദുബായിൽ നടക്കും.

Malayali youth died in Dubai
വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയി; വഴിയിൽ ഇറക്കിവിട്ടു; അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com