'നിങ്ങള്‍ ഇപ്പോഴാണോ അറിഞ്ഞത്?'; തോല്‍വിയെ കുറിച്ചുളള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പരിഹാസം

സിപിഎം പിബി യോഗത്തില്‍ പങ്കെടുക്കനായാണ് ഡല്‍ഹിയില്‍ എത്തിയത്.
Chief Minister Pinarayi Vijayan ridiculed journalists' questions
'നിങ്ങള്‍ ഇപ്പോഴാണോ അറിഞ്ഞത്?'; തോല്‍വിയെ കുറിച്ചുളള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പരിഹാസംടെലിവിഷന്‍ ചിത്രം

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരം കൊണ്ടാണോയെന്ന ചോദ്യത്തിന് നിങ്ങള്‍ ഇപ്പാഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

സിപിഎം പിബി യോഗത്തില്‍ പങ്കെടുക്കനായാണ് ഡല്‍ഹിയില്‍ എത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഡല്‍ഹിയില്‍ വല്യ ചൂടായിരുന്നല്ലേ എന്ന് പറഞ്ഞ മുഖ്യന്ത്രിയോട് 19 സീറ്റുകളില്‍ തോറ്റത് ഭരണവിരുദ്ധവികാരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞല്ലോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ രൂപേണയുള്ള മറുപടി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തോല്‍വിയെക്കുറിച്ച് സാമൂഹിക മാധ്യമത്തില്‍ കൂടി മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നായിയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബിജെപി ആദ്യമായി ലോക്‌സഭ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചും മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

Chief Minister Pinarayi Vijayan ridiculed journalists' questions
രാഹുല്‍ ചുരമിറങ്ങുന്നു, റായ്ബറേലി നിലനിര്‍ത്തും; വയനാട് സ്ഥാനാര്‍ഥി കേരളത്തില്‍നിന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com