'ഇടതുപക്ഷം എന്നും ഹൃദയപക്ഷം; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യമാക്കുന്നില്ല; പറഞ്ഞത് അവിടെ തന്നെയുണ്ട്'

വ്യക്തിപരമായ പരാമര്‍ശങ്ങളോട് ഞാന്‍ ഒരിക്കലും ഒരിടത്തും പ്രതികരിച്ചിട്ടില്ല. ഇനി പ്രതികരിക്കുകയുമില്ല. ഞാന്‍ എന്നും ഇടതുപക്ഷത്ത് തന്നെയായിരിക്കും.
Geevarghese Coorilos
'ഇടതുപക്ഷം എന്നും ഹൃദയപക്ഷം; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യമാക്കുന്നില്ല; പറഞ്ഞത് അവിടെ തന്നെയുണ്ട്'ഫയൽ‌

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനും ഇടതുപക്ഷത്തിനുമെതിരെ താന്‍ പറഞ്ഞത് അവിടെ തന്നെയുണ്ടെന്നും അതില്‍പ്പരം ഒന്നും പറയാനില്ലെന്നും യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ വ്യക്തിപരമായ വിമര്‍ശനത്തെ കാര്യമാക്കുന്നില്ലെന്നും തന്നെ പിന്തുണച്ച് രംഗത്തുവന്നവരോടെല്ലാം സ്‌നേഹമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ പറഞ്ഞത് അവിടെ കിടപ്പുണ്ട്, അത് ഞാന്‍ പറഞ്ഞതാണ്. അതില്‍ മാറ്റമില്ല. അതിലപ്പുറത്തേക്ക് ഒന്നും പറയാനില്ല. വ്യക്തിപരമായ പരാമര്‍ശങ്ങളോട് ഞാന്‍ ഒരിക്കലും ഒരിടത്തും പ്രതികരിച്ചിട്ടില്ല. ഇനി പ്രതികരിക്കുകയുമില്ല. ഞാന്‍ എന്നും ഇടതുപക്ഷത്ത് തന്നെയായിരിക്കും. എന്നും ഹൃദയപക്ഷമാണ് എന്റെ പക്ഷം. അനുകൂലിച്ച് രംഗത്തവരുന്നവരോടൊക്കെ സ്‌നേഹമുണ്ട്'- കൂറിലോസ് മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം, ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാണതെന്ന് വിഡി സതീശന്‍ പറഞ്ഞു. പിണറായി വിജയന്‍ കാലം കാത്തുവച്ച നേതാവാണ് എന്നു പറഞ്ഞയാളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അദ്ദേഹത്തെ തന്നെ അങ്ങനെ വിളിച്ചപ്പോള്‍ സന്തോഷമായെന്ന് സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുരോഗമനപരമായി അഭിപ്രായം പറയുന്ന ഒരു പുരോഹിതന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍, അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എത്ര തരംതാണതാണെന്നും ഇത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാഭാരതത്തില്‍ ധൃതരാഷ്ട്രരോട് വിദുരര്‍ പറയുന്നുണ്ട്; അപ്രിയങ്ങളായ സത്യങ്ങള്‍ പറയുന്നതും കേള്‍ക്കുന്നതും വളരെ ദുര്‍ബലമായ ആളുകളായിരിക്കും. പക്ഷെ പ്രിയങ്ങളായ സത്യങ്ങള്‍ പറയാനും കേള്‍ക്കാനും ഒരുപാട് പേരുണ്ടാകും. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ള ഉപജാപകസംഘം പറയുന്ന ഇരട്ടച്ചങ്കന്‍, കാരണഭൂതന്‍ തുടങ്ങിയ വാക്കുകള്‍ കേട്ട് അദ്ദേഹം കോള്‍മയിര്‍ കൊണ്ടിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

ഇന്നലെ പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ രംഗത്തവന്നത്. ഇപ്രളയമാണ് അന്ന് ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയമുണ്ടാകുമെന്ന് ധരിക്കേണ്ടെന്നും പഴയ ഒരു പുരോഹിതന്‍ പറഞ്ഞതായി ഒരു മാധ്യമത്തില്‍ കണ്ടു. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികളുണ്ടാകുമെന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Geevarghese Coorilos
ഇരട്ടച്ചങ്കനെന്നും കാരണഭൂതനെന്നും കേട്ട് കോള്‍മയിര്‍ കൊണ്ടിരിക്കുന്നു; മുഖ്യമന്ത്രിയുടേത് ആരും തിരുത്താന്‍ വരേണ്ടന്ന പ്രഖ്യാപനം; സതീശന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com