പുറത്തുപോന്നതല്ലല്ലോ, ഞങ്ങളെ പുറത്താക്കിയതല്ലേ?; തോറ്റാല്‍ ഉടനെ മുന്നണി മാറുകയാണോ?; എല്ലാം ഗോസിപ്പെന്ന് ജോസ് കെ മാണി

കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം സിപിഎം നേതാക്കള്‍ കേട്ടതായും തിങ്കളാഴ്ച തീരുമാനം അറിയിക്കുമെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി
jose k mani
ജോസ് കെ മാണിഫയൽ

കോട്ടയം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചര്‍ച്ച നടന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം സിപിഎം നേതാക്കള്‍ കേട്ടതായും തിങ്കളാഴ്ച തീരുമാനം അറിയിക്കുമെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്ന് പോയതല്ല. അവര്‍ പുറത്താക്കുകയായിരുന്നു. അതിനുശേഷം എടുത്ത തീരുമാനം എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയെന്നതാണ്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരു തെരഞ്ഞെടുപ്പാകുമ്പോള്‍ ജയവും പരാജയവും ഉണ്ടാകും. പരാജയപ്പെട്ടാല്‍ ഉടനെ മുന്നണി മാറുക എന്നാണോയെന്നും ജോസ് കെ മാണി ചോദിച്ചു. ചിലമാധ്യമങ്ങള്‍ പൊളിറ്റക്കല്‍ ഗോസിപ്പ് ഉണ്ടാക്കി ചര്‍ച്ചയുണ്ടാക്കുകയാണ് ലക്ഷ്യം. അതിലൂടെ വ്യൂവര്‍ഷിപ്പും അവര്‍ക്ക് സുഖവും കിട്ടുന്നെണ്ടെങ്കില്‍ കിട്ടട്ടെ. കേരളാ കോണ്‍ഗ്രസിന് അങ്ങനെ ഒരു ക്ഷണം ലഭിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യസഭാ സീറ്റിന് പകരം മറ്റൊരു പദവി വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ ഒരുപരിപാടിക്കില്ലെന്നും ജേസ് കെ മാണി പറഞ്ഞു.

jose k mani
'മെയ്തീനേ... ആ ചെറ്യേ സ്പാനറൊന്നെടുക്കീ‌'; മന്ത്രി ​ഗണേഷ് കുമാറിന്റെ കളിപ്പാട്ട ചിത്രം, വൈറൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com