വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയി; വഴിയിൽ ഇറക്കിവിട്ടു; അറസ്റ്റ്

ഒരു ഉദ്യോ​ഗസ്ഥനെ തള്ളിമാറ്റിയ യാസർ മറ്റൊരു ഉദ്യോ​ഗസ്ഥനുമായി കടന്നു കളയുകയായിരുന്നു
ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയാണ് അറസ്റ്റ് ചെയ്തത്
ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയാണ് അറസ്റ്റ് ചെയ്തത്

കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വെച്ചാണ് സംഭവമുണ്ടായത്.

ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയാണ് അറസ്റ്റ് ചെയ്തത്
മദ്യലഹരിയിൽ നടുറോഡിൽ തമ്മിലടിച്ച് യുവാക്കൾ; കല്ലുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമം; വിഡിയോ

യാസറിന്റെ വണ്ടി തടഞ്ഞ് ഉദ്യോ​ഗസ്ഥർ പരിശോധിക്കുകയായിരുന്നു. ഒരാൾ മുന്നിലും ഒരാൾ പിൻ സീറ്റിലുമാണ് പരിശോധന നടത്തിയത്. അതിനിടെ ഒരു ഉദ്യോ​ഗസ്ഥനെ തള്ളിമാറ്റിയ യാസർ മറ്റൊരു ഉദ്യോ​ഗസ്ഥനുമായി കടന്നു കളയുകയായിരുന്നു. അമിതവേ​ഗത്തിൽ അപകടകമായ രീതിയിലാണ് യാസർ വാഹനം ഓടിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് കിലോമീറ്റർ അപ്പുറത്ത് ഉദ്യോ​ഗസ്ഥനെ ഇറക്കിവിടുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ മഞ്ചേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യാസറെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com